Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Branch Canal

Palakkad

ബ്രാ​ഞ്ച് ക​നാ​ലി​ൽ ജ​ല​ഗ​താ​ഗ​തത​ട​സ​മാ​യ പു​ൽ​ചെ​ടി​ക​ൾ മു​റി​ച്ചുനീ​ക്ക​ണം

വ​ണ്ടി​ത്താ​വ​ളം: കൈ​ത​റ​വ് ബ്രാ​ഞ്ച് ക​നാ​ലി​ൽ പു​ൽ​ച്ചെ​ടി​ക​ൾ വ​ള​ർ​ന്ന് ജ​ല​ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​തി​ന് പ​രിഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ. ആ​ളി​യാ​ർ ജ​ലം ല​ഭി​ച്ചാ​ൽ ഇ​ട​തു​ക​നാ​ൽ വ​ഴി ബ്രാ​ഞ്ചി​ലേ​ക്ക് കൈ​ത​റ​വ് ഭാ​ഗ​ത്തെ നെ​ൽ​കൃ​ഷി​ക്ക് ഇ​തി​ലൂ​ടെ​യാ​ണ് വി​ടു​ന്ന​ത്. നി​ല​വി​ൽ കാ​ട്പി​ടി​ച്ച ക​നാ​ലി​ൽ ജ​ലം ക​വി​ഞ്ഞൊ​ഴു​കി പാ​ഴാ​കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ജ​ല​മി​റ​ക്കാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ക​നാ​ലി​ൽ വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച പു​ല്ലു​ക​ളും പാ​ഴ്ചെ​ടി​ക​ളും ജ​ല​സേ​ച​ന വ​കു​പ്പ് ശു​ചീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച ചെ​ടി​ക​ൾ​ക്കി​ട​യി​ൽ പ​ന്നി​ക​ളും കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

Latest News

Corehub Up